മെല്‍ബണ്‍: ഇക്കൊല്ലത്തെ വിക്ടോറിയന്‍ ഓണര്‍ റോള്‍ ഓഫ് വിമനിലക്ക് ഇന്തയന്‍ വംശജയായ വ്യവസായ സംരംഭക ഡോ. ഏന്‍ജലീന ആചാര്യ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ വര്‍ഷവും തങ്ങളുടെ മേഖലകളില്‍ സവിശേഷമായ പ്രകടനം കാഴ്ച വച്ച വനിതകളെയാണ് ഈ പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇക്കൊല്ലം ആകെ 24 വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതിലാണ് കാര്‍ഷിക ഭക്ഷ്യസംസ്‌കരണരംഗത്തെ അറിയപ്പെടുന്ന സംരംഭകയായ ഏന്‍ജലീനയും ഉള്‍പ്പെടുന്നത്.
പുരുഷ സംരംഭകര്‍ക്ക് ആധിപത്യമുള്ള ഭക്ഷ്യസംസ്‌കരണ കാര്‍ഷിക രംഗങ്ങളില്‍ അനിതരസാധാരണമായ നേതൃശേഷിയും കണ്ടെത്തലുകളും നടത്തിയതിനാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഫിജിയില്‍ മുത്തച്ഛന്റെ കാര്‍ഷിക ഫാമിലാണ് ഏന്‍ജലീനയുടെ ഈ മേഖലയിലെ ഇടപെടലിന്റെ തുടക്കം. കാലങ്ങള്‍ കൊണ്ട് ഭക്ഷ്യസംസ്‌കരണ രംഗത്തെ ആഗോള ഭീമന്‍മാരായ മാര്‍സ്, ഫോണ്ടേര, യം എന്നിവയുമായി വരെ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഇന്ത്യക്കാരി തന്റെ സംരംഭത്തെ വളര്‍ത്തിയെടുത്തു. ഈ കമ്പനികള്‍ക്കെല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഭക്ഷ്യസംസ്‌കരണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് ഏന്‍ജലീന ചെയ്തത്. ഇത്തരത്തിലുള്ള 1200 കണ്ടെത്തലുകളാണ് ഇവരുടെ പേരിലുള്ളത്. തന്റെ ഇരുപതു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായി പല ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഗുണമേന്മ മെച്ചപ്പെടുത്താന്‍ ആവശ്യമായ സങ്കേതങ്ങള്‍ പലതും വികസിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതായി വിലയിരുത്തപ്പെട്ടു.
മൊണാഷ് ഫുഡ് ഇന്നൊവേഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയാണ് ഏന്‍ജലീന. വൈന്‍ ഓസ്‌ട്രേലിയ പോലെയുള്ള സ്ഥാപനങ്ങളുടെ ഉപദേശക സമിതിയിലും ഇവര്‍ അംഗമാണ്.
വിക്ടോറിയന്‍ ഓണര്‍ റോള്‍ ഓഫ് വിമനിലേക്ക് ഏന്‍ജലീന ആചാര്യ തിരഞ്ഞെടുക്കപ്പെട്ടു
