വാഷിങ്ടന്‍: അമേരിക്കന്‍ പാസ്പോര്ട്ടില് നിന്നു ട്രാന്സ്ജന്ഡറുകള് ഔട്ട്. ഇനി മുതല്‍ അമേരിക്കന്‍ പാസ്പോര്ട്ടില് ഒരു വ്യക്തിക്ക് ഒന്നുകില്‍ പുരുഷന് അല്ലെങ്കില്‍ സ്ത്രീ മാത്രം ആകുന്നതിനേ സാധിക്കൂ. ജന്‍ഡര്‍ വ്യക്തമാക്കുന്ന കോളത്തില്‍ ഉഭയലിംഗ (ട്രാന്സ്ജന്ഡര്) സൂചക പദമൊന്നും നല്കാന് അനുവദിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനു സുപ്രീം കോടതിയുടെ പച്ചക്കൊടി.
ഒരു വ്യക്തിയുടെ ല്ിംഗസ്വഭാവത്തിനനുസരിച്ച് പുരുഷന്-സ്ത്രീ-എക്സ് എന്നിവയില്‍ ഏതെങ്കിലും ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ കീഴ്കോടതി ഉത്തരവിട്ടിരുന്നതാണ്. ഇതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് കീഴ്ക്കോടതി വിധി സുപ്രീം കോടതി തിരുത്തിയത്. എന്നാല്‍ സുപ്രീം കോടതിയുടെ വിധി ഏകകണ്ഠമല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ചുരുങ്ങിയത് മൂന്നു ജഡ്ജിമാരെങ്കിലും ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നു പറയുന്നു. ട്രാന്സ്ജന്ഡര് വിഭാഗത്തെ അപായപ്പെടുത്താന്‍ ഈ തീരുമാനം വഴിവയ്ക്കുമെന്നായിരുന്നേ്രത ഇവരുടെ നിരീക്ഷണം.
പുരുഷന് അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ടു ലിംഗഭേദങ്ങളേ അനുവദിക്കൂ എന്ന് ഇക്കൊല്ലം ജനുവരിയില്‍ അധികാരമേറ്റതിനു തൊട്ടുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. ഇതേ തുടര്‍്ന്നായിരുന്നു പാസ്പോര്‍ട്ട് നിയമങ്ങള്‍ പരിഷ്കരിച്ചത്.

