വാഷിങ്ടന്‍: അമേരിക്കയിലെ ബഹിരാകാശ ഗവേഷണത്തിന്റെ പ്രശസ്തി ആകാശത്തിനു കീഴെ ലോകം മുഴുവനുമെത്തിച്ച നാസയും അടച്ചിടലിലേക്ക്. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും പണം ഇല്ലാത്തതു നിമിത്തം അടച്ചിട്ടിരിക്കുന്ന അമേരിക്കയില്‍ ഒരിക്കലും അടഞ്ഞുപോകില്ലെന്ന് ലോകം മുഴുവന്‍ കരുതിയിരുന്ന ഗവേഷണ സ്ഥാപനമായ നാസയ്ക്കും താഴു വീഴുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല എന്നൊരു നോട്ടീസ് സ്വന്തം വെബ്സൈറ്റില്‍ കൊടുത്ത ശേഷം നാസ അടയ്ക്കുകയായിരുന്നു. ജീവന് രക്ഷാ പ്രവര്‍ത്തകരും ആസ്തി സംരക്ഷകരായ വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ് നാസയില്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇവിടെ നടന്നിരുന്ന എല്ലാ വിലപ്പെട്ട ഗവേഷണങ്ങള്‍ക്കും പാതി വഴിയില്‍ വിരാമമായിരിക്കുകയാണ്. നാസയിലെ അടച്ചുപൂട്ടലിന്റെ പ്രത്യാഘാതം നേരിടേണ്ടി വരിക ഇനിയും ആരംഭിക്കാനിരിക്കുന്നതോ പഠനങ്ങളുടെയും ഗവേഷണത്തിന്റെയും പാതിവഴിയില്‍ എത്തിനില്‍ക്കുന്ന പദ്ധതികളുമാണ്.
ആകാശമേ കാണുക, നാസ പൂട്ടിപ്പോയി, ജീവനക്കാര്‍ മാനം നോക്കി വീട്ടിലിരുപ്പാണ്

