കാലിഫോര്‍ണിയ: ആയിരത്തോളം പൗണ്ട് മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി ഇന്ത്യന്‍ വംശജനായ ട്രാക്ടര്‍-ട്രെയ്‌ലര്‍ ഡ്രൈവര്‍ അമേരിക്കിയില്‍ അറസ്റ്റില്‍. ഇതിനു വിപണിയില്‍ ലക്ഷക്കണക്കിനു ഡോളര്‍ വിലവരുമെന്നു കണക്കാക്കുന്നു. ഇന്ത്യന്‍ വംശജനും അരിസോണയില്‍ താമസക്കാരനുമായ യുവരാജ് സിങ്ങാണ് തൊണ്ടിസഹിതം പിടിയിലായിരിക്കുന്നത്. കാലിഫോര്‍ണിയയ്ക്കു സമീപം ബാര്‍സ്റ്റോയിലാണ് സംഭവം.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍സ്‌റ്റോ പോലീസ് ലെന്‍വുഡ് റോഡിനു സമീപം പരിശോധന നടത്തുമ്പോഴാണ് ട്രാക്ടറും അതിനോടു ചേര്‍ന്ന ട്രെയ്‌ലറും ഓടിച്ച് യുവരാജ് സിംഗ് വരുന്നത്. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് വാഹനം റോഡരികില്‍ നിര്‍ത്തി ഇയാള്‍ പരിശോധനയ്ക്ക് അനുവദിക്കുകയായിരുന്നു. പോലീസ് നായ ട്രെയ്‌ലറില്‍ കയറി മണം പിടിച്ചപ്പോള്‍ മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് ട്രെയ്‌ലറില്‍ നിന്നു സാധനങ്ങള്‍ മുഴുവന്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ പല പെട്ടികള്‍ക്കിടയിലായി ഒളിപ്പിച്ചിരുന്ന വന്‍ കൊക്കെയ്ന്‍ ശേഖരം കണ്ടെത്തുകയായിരുന്നു. ചില കൊക്കെയ്ന്‍ പൊതികളില്‍ കൊളംബിയയില്‍ നിന്നുള്ള മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിന്റെ മുദ്രയുണ്ടായിരുന്നെങ്കില്‍ ചിലതില്‍ 98% എന്നു മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അപ്പോള്‍ തന്നെ യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനില്‍ ആയിരം പൗണ്ട് കൊക്കെയ്ന്‍ ശേഖരം പോലീസ് പിടികൂടി, അറസ്റ്റ് ചെയ്തു

