കസ്റ്റംസ് കസ്റ്റഡിയിലെ രണ്ടുപേരെ വെടിവച്ചു കൊന്ന അക്രമി സ്വയം വെടിവച്ചു മരിച്ചു

ഡാലസ്: അമേരിക്കയിലെ ഡാലസിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ തോക്കുമായെത്തിയ അക്രമി നിരത്തി വെടിവച്ചതിന്റെ ഫലമായി തടവില്‍ സൂക്ഷിച്ചിരുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. പിന്നീട് കൊലപാതകിയെ മറ്റൊരു കെട്ടിടത്തിന്റെ മുകളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഇയാള്‍ വെടിവച്ചതിന്റെ കാരണം വെളിവായിട്ടില്ല. സംഭവ സ്ഥലത്തു നിന്നു കിട്ടിയ തിരയില്‍ ഐസിനെതിരേ എന്ന് എഴുതിയിട്ടുണ്ട്. ഐസിഇ എന്നത് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഫെഡറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം മുതല്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വെടിവച്ചുള്ള കൊലപാതകം വര്‍ധിക്കുകയാണ്.