വാഷിങ്ടന്‍: യൂട്ടാവാലി സര്‍വകലാശാലയില്‍ വെടിയേറ്റുമരിച്ച തീവ്ര വലതുപക്ഷ പ്രചാരകന് ചാര്‍ലി കിര്‍ക്കിന്റെ മരണം സമൂഹ മാധ്യമങ്ങളില്‍ ആഘോഷിച്ചതിന് ആറു വിദേശികളുടെ വീസ അമേരിക്ക റദ്ദാക്കി. അമേരിക്കയുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാന്‍ യുഎസ് തയ്യാറല്ല എന്ന് വീസ റദ്ദാക്കിയ വിവരം എക്സില്‍ വെളിപ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ദക്ഷിണാഫ്രിക്ക, മെക്സിക്കോ, പരാഗ്വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വീസ റദ്ദാക്കപ്പെട്ടവര്‍.
ഇവര്‍ ആറുപേരും സമൂഹ മാധ്യമങ്ങൡ പങ്കുവച്ച വിമര്‍ശനങ്ങളുടെ പട്ടിക സഹിതമാണ് വീസ റദ്ദാക്കല്‍ പ്രഖ്യാപനം ചെയ്തിരിക്കുന്നത്. കിര്‍ക്കിന് മരാണാന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ച സാഹചര്യത്തിലാണ് വീസ റദ്ദാക്കല്‍ പോലെയുള്ള കടുത്ത നടപടികളിലേക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കടന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് നൂറ്റമ്പതോളം ആള്‍ക്കാരെയാണ് പിരിച്ചുവിടുകയോ വീസ റദ്ദാക്കപ്പെടുകയോ ചെയ്തിരിക്കുന്നത്.

