യുഎന്നിനു വന്നിട്ട് അമേരിക്കയെ ചൊറിഞ്ഞ കൊളംബിയന്‍ പ്രസിഡന്റിന്റെ വീസ സ്വാഹ

വാഷിങ്ടന്‍: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ അമേരിക്കിയിലെത്തിയ ശേഷം അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വീസ അമേരിക്ക റദ്ദാക്കി. ന്യൂയോര്‍ക്കിലെ പാലസ്തീന്‍ റാലിയില്‍ പങ്കെടുക്കുകയും അമേരിക്കന്‍ സൈനികരോട് പ്രസിഡന്റിനെ ധിക്കരിക്കാന്‍ ആവശ്യപ്പെടുകയുമാണ് പെട്രോ ചെയ്തത്. ഇദ്ദേഹത്തിന്റെ പ്രസ്താവന വിദ്വേഷജനകമാണെന്ന് അമേരിക്ക ഇതുസംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ട്രംപിന്റെ ഉത്തരവുകളല്ല, മനുഷ്യത്വത്തിന്റെ ഉത്തരവുകളാണ് സൈനികര്‍ പാലിക്കേണ്ടത് എന്നായിരുന്നു പ്രസംഗത്തിലെ പെട്രോയുടെ വാക്കുകള്‍. പാലസ്തീന്‍ വിമോചനം ലക്ഷ്യമിട്ട് അമേരിക്കയെക്കാള്‍ വലിയ സേനയെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.