മുംബൈ: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കൂടി തോറ്റതോടെ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സെമി പ്രവേശനത്തിന്റെ കാര്യത്തില്‍ ആശങ്കകളുയരുകയാണെങ്കിലും എല്ലാ സാധ്യതകളും തീര്‍ന്നിട്ടില്ല. നില പരുങ്ങലിലായെങ്കിലും ഇനിയുടെ സാധ്യതകള്‍ അവശേഷിക്കുക തന്നെയാണ്. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നു ജയവും രണ്ടു തോല്‍വിയുമാണുള്ളത്. നാലു പോയിന്റുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍ നില്‍ക്കുന്നത്. അഞ്ചാം സ്ഥാനത്തുള്ള ന്യൂസീലാന്‍ഡിനും നാല്ു പോയിന്റുകള്‍ തന്നെയാണുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളത്.
ഇനി ഇന്ത്യയ്ക്ക രണ്ടു മത്സരങ്ങളാണുള്ളത്. ഒരെണ്ണം ന്യൂസീലാന്‍ഡിനെതിരേയും രണ്ടാമത്തേത് ബംഗ്ലാദേശിനെതിരേയും. ഇതില്‍ രണ്ടിലും ഇന്ത്യ ജയിക്കുകയാണെങ്കില്‍ സെമി പ്രവേശനം അനായാസമാകും. ബംഗ്ലാദേശിനെതിരേ ജയിക്കാന്‍ തന്നെയാണ് സാധ്യത എന്നാല്‍ ന്യൂസീലാന്‍ഡിനെതിരേ പരാജയപ്പെടുകയാണെങ്കില്‍ ബംഗ്ലാദേശിനെതിരേ ജയിച്ചാല്‍ മാത്രം പോരാ, വിജയിക്കുന്ന ടീം ഇംഗ്ലണ്ടിനോടു തോല്‍ക്കുക കൂടി ചെയ്യണം. എന്തായാലും ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷയ്ക്ക് വഴിയുണ്ട്. ഇംഗ്ലണ്ട് കരുത്തരായ ടീം ആയതിനാല്‍ ന്യൂസീലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോല്‍ക്കാന്‍ സാധ്യത കുറവാണ്. അത് ഇന്ത്യയ്ക്കു തുണയായി മാറും. എന്നാല്‍ ന്യൂസീലാന്‍ഡിനോടും ബംഗ്ലാദേശിനോടും ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ പിന്നെ വഴിയൊന്നും മുന്നിലില്ല.

