ഇക്കുറിയും ആല്‍ഡി തന്നെ, എട്ടാം വര്‍ഷവും തുടരുന്ന മികവ്

സിഡ്‌നി: ആല്‍ഡി സൂപ്പര്‍ മാര്‍ക്കറ്റിന് സൂപ്പര്‍ നേട്ടം. ഏറ്റവും മികച്ച സൂപ്പര്‍ മാര്‍ക്കറ്റിന് കാന്‍സ്റ്റാര്‍ ബ്ലൂ നല്‍കുനന് ഒസ്‌ട്രേലിയന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഓഫി ദി ഈയര്‍ അവാര്‍ഡിന് ഇക്കുറിയും അര്‍ഹമായത് ആല്‍ഡി തന്നെ. തുടര്‍ച്ചയായ എട്ടാം വര്‍ഷം ഈ അവാര്‍ഡ് ലഭിച്ചതിന്റെ തലയെടുപ്പോടെയാണ് ആല്‍ഡിയുടെ നില്‍പ്. ഉപഭോക്താക്കളുടെ സംതൃപ്തിയുടെ തോത് വച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ജര്‍മന്‍ ഡിസ്‌കൗണ്ട് സൂപ്പര്‍ മാര്‍ക്കറ്റായ ആല്‍ഡി പരമാവധി ലഭിക്കാവുന്ന ഫൈവ് സ്റ്റാര്‍ പദവി മൂന്നു വിഭാഗങ്ങളില്‍ നേടിയെടുത്തു. മുടക്കുന്ന പണത്തിന്റെ മൂല്യം, സ്റ്റോര്‍ ലേഔട്ട്, സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം എന്നീ വിഭാഗങ്ങളിലാണ് ഫൈവ് സ്റ്റാര്‍ നേട്ടം. ഇക്കൊല്ലം ജൂണ്‍ അവസാനം വരെ രാജ്യത്തൊട്ടാകെ 599 ഔട്ട്‌ലെറ്റുകളാണ് ആല്‍ഡിക്കുള്ളത്.
ആല്‍ഡിക്കു തൊട്ടു പിന്നില്‍ വരുന്നത് കോള്‍സ് സൂപ്പര്‍ മാര്‍ക്കറ്റ്. അടുത്ത സ്ഥാനങ്ങളില്‍ വൂള്‍വര്‍ത്ത്, ഐജിഎ എന്നിവ വരുന്നു.