ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി ആന്തണി ആല്‍ബനീസി

സിഡ്‌നി: ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി ആശംസകളറിയിച്ചു.
‘എന്റെ പ്രിയ ചങ്ങാതിയായ പ്രധാനമന്ത്രി മോദിക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ ഇന്ത്യയുമായി ഇത്ര ഉറച്ച സൗഹൃദം പങ്കിടുന്നതില്‍ ഓസ്‌ട്രേലിയയ്ക്ക് അതിയായ സന്തോഷമുണ്ട്. ഇവിടെയുള്ള ഇന്ത്യന്‍ സമൂഹം ഈ നാടിനു ചെയ്തു പോരുന്ന സംഭാവനകള്‍ക്ക് ഓരോ ദിവസവും അങ്ങേയറ്റത്തെ നന്ദിയുമുണ്ട്. ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ നേരിട്ടു കാണാമെന്നു പ്രതീക്ഷിക്കുന്നു. ഇനി ദീര്‍ഘനാള്‍ നമ്മുടെ സൗഹൃദവും പുരോഗതിയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.’