എ വണ്‍ ഫിന്‍കോര്‍പ്പ് സിഇഓ അജീഷ് തോമസ് മികച്ച നൂറ് പാര്‍പ്പിട ബ്രോക്കര്‍മാരിലൊരാള്‍

സിഡ്‌നി: എ വണ്‍ ഫിന്‍കോര്‍പ്പ് സിഇഓ അജീഷ് തോമസിന് ദി അഡൈ്വസേഴ്‌സ് എലൈറ്റ് ബ്രോക്കര്‍ റാങ്കിങ് അംഗീകാരം. ഇതോടെ ഓസ്‌ട്രേലിയയിലെ ഏറ്റവും മുന്‍നിര നൂറ് പാര്‍പ്പിട പണയ ബ്രോക്കര്‍മാരുടെ പട്ടികയില്‍ ഇദ്ദേഹത്തിനും ഇടം ലഭിക്കുകയാണ്. തികഞ്ഞ ഉത്തരവാദിത്വത്തോടെ ക്ലയന്റുമാര്‍ക്ക് സാമ്പത്തിക പരിഹാര നിര്‍ദേശങ്ങളും മറ്റു സേവനങ്ങളും സ്ഥിരമായി ചെയ്തു പോരുന്നതിനുള്ള അംഗീകാരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് എ വണ്‍ ഫിന്‍കോര്‍പ്പ് പറയുന്നു. വളര്‍ച്ചയിലേക്കും ഗുണമേന്മയിലേക്കുമുള്ള പ്രയാണത്തില്‍ പിന്തുണയേകിയ ക്ലയന്റുമാര്‍ക്കും പങ്കാളികള്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും എ വണ്‍ ഫിന്‍കോര്‍പ്പ് പ്രതികരിച്ചു.