കൊച്ചി: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20% വരെ പണം ലാഭിക്കാന്‍ അവസരമൊരുക്കുന്ന പുതിയ പദ്ധതി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് പ്രൊമോ കോഡിലൂടെ ഈ ഓഫര്‍ നേടാന്‍ അവസരമൊരുങ്ങുന്നത്. ആപ്പിലൂടെയോ, വിമാനകമ്പനിയുടെ വെബ്‌സൈറ്റിലെ നെറ്റ് ബാങ്കിങ്ങ് സംവിധാനത്തിലൂടെയോ പണമടയ്ക്കുന്നവര്‍ക്ക് കണ്‍വീനിയന്‍സ് ചാര്‍ജും ഒഴിവാക്കാന്‍ സാധിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു സര്‍വ്വീസുകളുള്ള 41 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും 17 അന്തര്‍ദേശീയ വിമാനത്താവളങ്ങളിലേക്കും ഈ സൗകര്യം ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ ടിക്കറ്റെടുക്കാന്‍ സാധിക്കും. ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്കും പ്രായംചെന്നവര്‍ക്കും കുറഞ്ഞത് ആറുശതമാനം കിഴിവും, സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും 50 ശതമാനംവരെ അധികകിഴിവുമായി ഏതാണ്ട് 70 ശതമാനംവരെ കിഴിവുകള്‍ മൊത്തത്തില്‍ ലഭിക്കുന്നതാണ്.
മാസ്റ്റര്‍കാര്‍ഡിന്റെ ഡെബിറ്റോ ക്രെഡിറ്റോ കാര്‍ഡുപയോഗിച്ച് ടിക്കറ്റെടുക്കുന്നവരില്‍ ദേശീയ വിമാസര്‍വീസുകളില്‍ 250 രൂപയും അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ 600 രൂപയും വേറെയും കിഴിവു ലഭിക്കുന്നതാണ്. യാത്രക്കാര്‍ക്ക് പ്രത്യേക ടിക്കറ്റ് നിരക്കും ഇഷ്ടമുള്ള സീറ്റുകളും ഗോര്‍മേ ഭക്ഷണവും ഒക്കെ നല്‍കി ഓരോ യാത്രയും യാത്രക്കാര്‍ക്ക് വ്യക്തിഗത അനുഭവമാക്കുന്ന എയര്‍ ഇന്ത്യയുടെ ഫ്‌ളൈ ആസ് യൂ ആര്‍ എന്ന വാഗ്ദാത്തിന്റെ ഭാഗമാണ് ഈ ഇളവുകളെന്ന് കമ്പനി അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 20-70 ശതമാനം ഇളവിന്റെ ഗംഭീര ഓഫര്‍, ഈ അവസരം കളയണോ
