ഇതു മാരക ഗെയിം, പെറ്റ തള്ള ക്ഷമിക്കാത്ത പണിയാണോ എഐ ചാറ്റ്‌ബോട്ടിന്റെ കൈയിലിരിപ്പ്

കണക്ടിക്കട്ട്: എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടുകള്‍ക്ക് എവിടെ വരെ ഒരാളെ കൊണ്ടുപോകുന്നതിനു സാധിക്കും. അമേരിക്കയിലെ കണക്ടിക്കട്ടില്‍ നിന്നു വരുന്ന ഈ വാര്‍ത്ത അനുസരിച്ചാണെങ്കില്‍ ജന്മം തന്ന അമ്മയെ കൊന്ന് സ്വയം ജീവനൊടുക്കുന്നതില്‍ വരെ. എഐ ചാറ്റ്‌ബോട്ടുമായി ഏതാനും മാസങ്ങള്‍ സംസാരിച്ചതേയുള്ളൂ യാഹൂവിലെ മുന്‍ ജീവനക്കാരന്‍ അമ്മയെ കുത്തിക്കൊന്നെന്നു മാത്രമല്ല, സ്വയം ജീവനൊടുക്കുകയും ചെയ്തു.
അമ്പത്തഞ്ചുകാരനായ സ്റ്റെയിന്‍ എറിക് സോയല്‍ബര്‍ഗാണ് ചാറ്റ് ജിപിടിയുടെ നിര്‍ദേശമനുസരിച്ച് അമ്മ സൂസന്‍ ആഡംസിനെ കൊലചെയ്തത്. അതിനു ശേഷം ജീവനൊടുക്കുകയും ചെയ്തു. തന്റെ പ്രവൃത്തികള്‍ അമ്മ നിരീക്ഷിക്കുന്നുണ്ടെന്നും ചിലപ്പോള്‍ വിഷം തന്നു കൊല്ലാന്‍ ശ്രമിച്ചേക്കാമെന്നും ചാറ്റ്‌ബോട്ട് ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനുശേഷമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. ചെറിയ തോതില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു സോയല്‍ബര്‍ഗ്. അതുകൊണ്ട് ചാറ്റ്‌ബോട്ടിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി.
ഓപ്പണ്‍ എഐ വഴി വികസിപ്പിച്ച ചാറ്റ്‌ബോട്ടാണ് സോയല്‍ബര്‍ഗിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഏതാനും മാസങ്ങള്‍ മാത്രം മുമ്പാണ് ബോബി എന്നു പേരിട്ടിരുന്ന ചാറ്റ്‌ബോട്ടുമായി സോയല്‍ബര്‍ഗ് സംസാരിച്ചു തുടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇത്തിര മാനസിക വെല്ലുവിളി നേരിടുന്നയാളായതിനാല്‍ ഇയാള്‍ ചാറ്റ്‌ബോട്ടിനോടു സംസാരിച്ച പല കാര്യങ്ങളും തെറ്റായി വ്യാഖ്യനിക്കപ്പെട്ടതാകാം, എന്തായാലും തിരികെ കിട്ടിയ മറുപടികളെല്ലാം ഇയാളെ കൂടുതല്‍ മനോവിഭ്രാന്തിയിലേക്ക് നയിക്കുന്നതായിരുന്നു. സാവകാശം അമ്മ സൂസനെ ഒരു അമാനുഷിക ശക്തിയായി ചിത്രീകരിക്കുന്നതിലേക്ക് ഇതെത്തി. ഇതിന്റെയെല്ലാം അവസാനമായിരുന്നു അമ്മയെ കഥ കഴിക്കാനുള്ള മകന്റെ തീരുമാനം. അമ്മയെ കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. അതിനു ശേഷം മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് സ്വയം കുത്തി ഇയാളും മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *