ന്യൂഡല്‍ഹി: ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തിയതിന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ വിവിധ വിലക്കുകളേര്‍പ്പെടുത്തിയിരിക്കുന്ന താലിബാന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഗവണ്‍മെന്റിലെ വിദേശകാര്യ മന്ത്രി അമിര്‍ഖാന്‍ മുത്തഖിയാണ് ഈ ദിവസങ്ങളിലൊന്നില്‍ ഇന്ത്യയിലെത്തുക. ഇദ്ദേഹത്തിന്റ സന്ദര്‍ശനം ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള നയതന്ത്രബന്ധത്തില്‍ പുതിയ യുഗത്തിനു തുടക്കം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന അമിര്‍ഖാന് ഒരു രാജ്യത്തിന്റെ വിദേശ കാര്യ മന്ത്രിയെന്ന നിലയിലുള്ള പൂര്‍ണ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സ്വീകരണം ക്രമീകരിക്കുക. അമിര്‍ഖാന്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് അറിവ്.
ഐക്യരാഷ്ട്ര സഭയുടെ വിലക്കുള്ള താലിബാന്‍ മന്ത്രി ഇന്ത്യാസന്ദര്‍ശനത്തിനെത്തുന്നു

