ന്യൂഡല്‍ഹി: അതിസാഹസികമായി വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ബാലന്‍ ഇന്ത്യയിലെത്തി. കാബൂളില്‍ നിന്നുള്ള കെഎഎം എയര്‍ ഫ്‌ളൈറ്റ് ആര്‍ക്യു 4401 വിമാനത്തിലാണ് പയ്യന്റെ സാഹസിക യാത്ര. ബാലന് വെറും പതിമൂന്നു വയസാണ് പ്രായം. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളെ അതേ വിമാനത്തില്‍ തന്നെ തിരികെ കാബൂളിലേക്ക് കയറ്റി അയച്ചു. കൗതുകം മൂലമാണ് വിമാനത്തില്‍ കയറിയതെന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് സ്വദേിയായ ബാലന്‍ അറിയിച്ചു.
അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയില്‍ പറന്നെത്തിയത് വിമാനത്തിന്റെ അടിയില്‍ ചക്രത്തിനൊപ്പമിരുന്ന്

