അബുദാബി: സൈബര്‍ തട്ടിപ്പിന്റെ പുതിയ രീതികളെക്കുറിച്ച് യുഎഇയിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നു പ്രവാസികളെ രക്ഷിക്കുന്നതിനുമായി ഒരു ബോധവല്‍ക്കരണ ക്യാംപെയ്‌നും ഇതിനൊപ്പം ആരംഭിച്ചിട്ടുണ്ട്.
ലിങ്കുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന ഫോണ്‍കോളുകള്‍, സമ്മാനം ലഭിച്ചെന്ന വ്യാജ അറിയിപ്പുകള്‍, ഇ കൊമേഴ്‌സ് സൈറ്റുകളെന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകള്‍ തുടങ്ങി അടുത്തകാലത്തായി കണ്ടുവരുന്ന എല്ല തട്ടിപ്പുകളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് ഈ ബോധവല്‍ക്കരണ ക്യാപെയ്ന്‍. ഇവയ്‌ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയാത്ത വ്യക്തികള്‍ക്കോ സ്ഥാനപനങ്ങള്‍ക്കോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബാങ്കുകളുടെ പേരിലെന്നു തോന്നിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ ധാരാളമായി പ്രചരിക്കുന്നുണ്ടെന്നും വിവിധ സമ്മാന പദ്ധതികളില്‍ വിജയിച്ചുവെന്നും ലാഭത്തില്‍ സ്വര്‍ണം വാങ്ങാമെന്ന പേരിലുള്ള കെണികള്‍ ഒരുക്കി കാത്തിരിക്കുന്ന തട്ടിപ്പുകാരുണ്ടെന്നും ക്യാപെയ്‌നില്‍ പറയുന്നു.

