പാചകത്തൊഴിലാളിയായ യൂവാവിന് പീഡന, അനാശാസ്യ കേസുകളില്‍ 27 മാസം തടവ്

ലൈംഗികാതിക്രമ കേസില്‍ വെല്ലിങ്ടനിലെ പാചകത്തൊഴിലാളിയായ ആകാശ് എന്ന യുവാവിനെ 27 മാസത്തെ തടവിനു ശിക്ഷിച്ച് ന്യൂസീലാന്‍ഡ് കോടതി. ജയില്‍ വാസത്തിനിടെയും തുടര്‍ന്നും ഇയാള്‍ക്ക് മദ്യപാന ചികിത്സ ഏര്‍പ്പാടാക്കണമെന്നും ശിക്ഷയില്‍ പറയുന്നു. അവിഹിത വേഴ്ച, ആനാശാസ്യമായ ആക്രമണം, പൊതുസ്ഥലത്ത് അനാശാസ്യ പ്രവൃത്തി എന്നിവയാണ് ഇയാള്‍ക്കെതിരായി ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങള്‍.
ലൈംഗികാതിക്രമ കേസില്‍ വിചാരണ നേരിടുന്ന സമയത്താണ് ഇതില്‍ ഒരു കുറ്റകൃത്യത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടതെന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമത്തിനിടെ ഇരയെ അതിക്രൂരമായി കടിച്ചു മുറിവേല്‍പിച്ചതും ബസിനുള്ളിലും പൊതുസ്ഥലത്തും പരസ്യമായി സ്വയംഭോഗം ചെയ്തതുമാണ് മറ്റു കുറ്റകൃത്യങ്ങള്‍. പ്രതി ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന്റെ ഫലമായ മാനസിക വൈകല്യമാണ് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതിക്ക് അത് സ്വീകാര്യമായില്ല. അതിക്രൂരമായ ലൈംഗികാതിക്രമം ഇയാള്‍ നടത്തിയത് ഒരു മദ്യപാനസദസില്‍ ഒപ്പം മദ്യപിച്ച് ശാരീരികമായി അവശനിലയിലായിപ്പോയ സ്ത്രീയോടാണെന്നതും കോടതിയുടെ കടുത്ത നിരീക്ഷണങ്ങള്‍ക്കിടയാക്കി.