ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ഹൈന്ദവ ക്ഷേത്രത്തോടനുബന്ധിച്ചു നിര്‍മിച്ചിരിക്കുന്ന ഹനുമാന്‍ പ്രതിമയുടെ പേരില്‍ വിവാദം പുകയുന്നു. ഷുഗര്‍ലാന്‍ഡില്‍ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്ന തൊണ്ണൂറ് അടി ഉയരമുള്ള പ്രതിമയാണ് വിവാദത്തിന്റെ കേന്ദ്രത്തിലുള്ളത്. ടെക്‌സാസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്‍ ക്രിസ്ത്യന്‍ രാജ്യമായ അമേരിക്കയില്‍ എന്തിനാണ് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നതെന്ന് പരസ്യമായി ചോദിച്ചിരുന്നു. അമേരിക്കിയിലെ ഹിന്ദു സമൂഹം ഈ പ്രസ്താവനയ്‌ക്കെതിരേ രംഗത്തു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പ്രതിമ സ്ഥാപിതമായത്.
ടെക്‌സാസ് അമ്പലത്തിലെ തൊണ്ണൂറ് അടിയുടെ ഹനുമാന്‍ പ്രതിമ വലിയ വിവാദത്തിലേക്ക്

