ക്വീന്സ്ലാന്ഡ്: സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡില്‍ വീടിനു തീപിടിച്ച് ഒരു പുരുഷനും മൂന്നു കുട്ടികളും വെന്തു മരിച്ചു. എമറാള്ഡിലെ ഓപ്പാല് സ്ട്രീറ്റിലുള്ള ഇരട്ട വീടുകള്‍ക്കാണ് തീ പിടിച്ചത്. ഇന്നലെ പുലര്‍ച്ചെ ഏഴോടെയായിരുന്നു അപകടം. അഞ്ചു മാസം മാത്രം പ്രായമുള്ള ഡെസ്മണ്ട്, രണ്ടു വയസ് പ്രായമുള്ള മാഡിസന്‍ എന്നിവരാണ് മരിച്ച കുട്ടികള്‍. ഇരട്ട വീടുകളിലെ രണ്ടാമത്തെ വീട്ടില്‍ താമസമായിരുന്ന മാത്യു ചില്ലി എന്നയാളും ഒരു കൗമാരക്കാരനുമാണ് മരിച്ച മറ്റു രണ്ടു പേര്. മരിച്ച കുട്ടികളുടെ അമ്മയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ അച്ഛന് ടൂവൂംബയിലേക്ക് ചികിത്സാര്‍ഥം യാത്ര പോയിരിക്കുകയാരുന്നു.
എങ്ങനെയാണ് തീയുടെ ഉത്ഭവം എന്ന കാര്യത്തില്‍ ഇതുവരെയാര്‍ക്കും സൂചന പോലും ലഭിച്ചിട്ടില്ല. ഏതോ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററിയില്‍ നിന്നാണ് അഗ്നിബാധയുടെ തുടക്കം എന്നാണ് കരുതുന്നത്. അഗ്നി സേനാംഗങ്ങള്‍ മുപ്പതു മിനിറ്റിലധികം അധ്വാനിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

