ഇങ്ങനെയും ഒരു പീഡനമോ, ആദ്യം സെക്‌സ് നാടകം, പിന്നെ പഞ്ഞിക്കിടല്‍

പത്തനംതിട്ട: അന്യപുരുഷനെ ഭാര്യയെക്കൊണ്ടു ഫോണ്‍ ചെയ്തു വരുത്തുക. വീട്ടിലേക്കുള്ള വഴി കാണിച്ച് ഭര്‍ത്താവ് കൂട്ടിക്കൊണ്ടു വരിക. ഭാര്യയുമായി ലൈംഗിക ബന്ധം നടത്തുന്നതായി അഭിനയിക്കാന്‍ പറയുക. അതിനു ശേഷം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് അയാളെ അറിയാവുന്ന ദേഹോപദ്രവം മുഴുവനുമേല്‍പിക്കുക, ഇതു മുഴുവന്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യുക. ഒടുവില്‍ അര്‍ധപ്രാണനാകുന്ന യുവാവിനെ സ്‌കൂട്ടറില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും മധ്യേയിരുത്തികൊണ്ടുപോയി വഴിയിലെവിടെയെങ്കിലും തള്ളുക. ഇതിനെ പീഡനമെന്നു വിളിക്കണമോ, മര്‍ദനമെന്നു വിളിക്കണോ. എന്തു തന്നെ വിളിച്ചാലും രണ്ടു പേരേ പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്നില്‍ ജയേഷും ഭാര്യ രശ്മിയും ചേര്‍ന്ന് സല്‍ക്കരിച്ച രീതിയാണിത്. പത്തനംതിട്ട ജില്ലയില്‍ തന്നെ റാന്നിസ്വദേശിയായ യുവാവിനും ഇയാളുടെ ബന്ധുവായ ആലപ്പുഴ സ്വദേശിയായ യുവാവിനുമാണ് ഇങ്ങനെ ദുരനുഭവം ഉണ്ടായത്.
ഓണം ഒന്നിച്ചാഘോഷിക്കാമെന്നു പറഞ്ഞാണ് റാന്നി സ്വദേശിയെ വീട്ടിലേക്കു വിളിച്ചു വരുത്തുന്നത്. ആദ്യ നാടകം കഴിഞ്ഞപ്പോള്‍ ജയേഷും രശ്മിയും ചേര്‍ന്ന് ചുരിദാറിന്റെ ഷാളുകൊണ്ട് ഇയാളുടെ കൈയും കാലും ബന്ധിച്ച ശേഷം കെട്ടിത്തൂക്കി അതി ഭീകര മര്‍ദനം അഴിച്ചു വിടുകയായിരുന്നു. വീട്ടില്‍ എന്തൊക്കെ ഉപകരണങ്ങളുണ്ടോ അതൊക്കെ വ്ച്ച ഇയാളുടെ വാരിയെല്ലുകളും നട്ടെല്ലും നോക്കി പ്രഹരിച്ചു. ശരീരത്തില്‍ മുഖം ഒഴികെ എല്ലായിടവും ഇരുമ്പു പൈപ്പിനു ചതച്ചു. നഖങ്ങള്‍ക്കിടയില്‍ മൊട്ടു സൂചികള്‍ കയറ്റി, ജനനേന്ദ്രിയത്തില്‍ ഇരുപതിലധികം സ്റ്റേപ്ലര്‍ പിന്നുകള്‍ കയറ്റി, പ്ലെയേഴ്‌സ് ഉപയോഗിച്ച് നഖങ്ങള്‍ പിഴുതെടുക്കാന്‍ ശ്രമിച്ചു അങ്ങനെ പോകുന്നു പീഢന മുറകള്‍. ഭര്‍ത്താവ് പീഡിപ്പിക്കുമ്പോള്‍ ഭാര്യയാണ് സ്വന്തം മൊബൈലില്‍ ഇതെല്ലാം ചിത്രീകരിച്ചത്. ഒടുവില്‍ വഴിയില്‍ കൊണ്ടു പോയി തള്ളുമ്പോള്‍ ഒരു ഭീഷണിയും, കാമുകിയുടെ കുടുംബക്കാര്‍ മര്‍ദിച്ചതാണെന്നേ പറയാവൂ. അല്ലെങ്കില്‍ കൊന്നു കളയുമെന്ന്. അതു കൊണ്ടു തല്ലു കിട്ടിയ ആള്‍ പോലീസിനോടു പറഞ്ഞതും ഇ്ങ്ങനെ തന്നെ. ആ വഴിക്ക് പോലീസ് അന്വേഷിച്ചു പോയപ്പോള്‍ ഒരു തുമ്പും കിട്ടാതെ വന്നതോടെ പീഡനമേറ്റയാളെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ വെളിയില്‍ വരുന്നത്. ഇതേ തുടര്‍ന്നാണ് ദമ്പതിമാരെ അറസ്റ്റു ചെയ്യുന്നത്.
ഇതു റാന്നിക്കാരന്റെ അനുഭവമാണെങ്കില്‍ ഇയാളുടെ ബന്ധുവും ആലപ്പുഴ സ്വദേശിയുമായ യുവാവിനും സമാനമായ അനുഭവമാണുള്ളതെന്നറിയുന്നു. അതിന്റെ വിവരങ്ങള്‍ കൂടി പോലീസ്് തെരയുകയാണിപ്പോള്‍. ആദ്യം പോലീസ് പോലും കരുതിയത് സൈക്കോ ആയ ഭാര്യയും ഭര്‍ത്താവും കൂടി നടത്തിയ മാനസിക വൈകൃതമായിരിക്കും ഇതെന്നാണ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തല്ലു കൊണ്ടയാളും കൊടുത്തയാളുടെ ഭാര്യയും തമ്മില്‍ എന്തൊക്കെയൊ വഴിവിട്ട ബന്ധവും സെക്‌സ് ചാറ്റുമൊക്കെയുണ്ടായിരുന്നുവെന്ന വിവരം കിട്ടുന്നത്. ഇക്കാര്യം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കഥയാകെ മാറുകയായിരുന്നു. ഒടുവില്‍ ഭാര്യയും ഭര്‍ത്താവും കൂടി യോജിപ്പിലെത്തുകയും ഇടപാടുകാര്‍ തല്ലുകൊള്ളുകയും ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്.