കൊച്ചിക്കു കുടിവെള്ളം എത്തിക്കുന്ന വാട്ടര്‍ ടാങ്ക് തകര്‍ന്നു, ഒന്നേകാല്‍ കോടി ലിറ്റര്‍ വെള്ളം വീടുകളിലേക്ക് കുതിച്ചെത്തി

കൊച്ചി: തമ്മനത്ത് ജല അഥോറിറ്റിയുടെ ഭീമന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണ് വന്‍ അപകടം, ഒന്നേകാല്‍ കോടി ലിറ്റര്‍ വെള്ളം കൊള്ളുന്ന വലിയ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. ആലുവ ഭാഗത്തു നിന്നു വരുന്ന വെള്ളമാണ് ഈ ടാങ്കില്‍ സംഭരിച്ചിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. രാത്രിയുടെ അസമയത്തായിരുന്നതിനാല്‍ മാത്രമാണ് ആള്‍നാശം ഒഴിവായത്. നാല്‍പതു വര്‍ഷത്തിലധികം പഴക്കമുള്ള ടാങ്കാണ് പൊട്ടിയത്.

അതിഭീകര ശബ്ദം കേട്ട് പ്രദേശവാസികള്‍ ഉണരുമ്പോള്‍ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുന്നതാണ് കാണുന്നത്. വീടുകളുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകി. വീടുകള്‍ക്കുള്ളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ വീട്ടുപകരണങ്ങള്‍ പലതും നശിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം സമയമെടുത്താണ് വെള്ളം ഒഴുകി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *