ട്രൂകോളര്‍ ഇല്ലാത്തവര്‍ക്കും കോളിനൊപ്പം വിളിക്കുന്ന ആളുടെ പേരു ലഭ്യമാകുന്ന സേവനം ഇന്ത്യയില്‍ ആരംഭിച്ചു

മുംബൈ: ട്രൂകോളര്‍ പോലെയുള്ള കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ക്കും ഒരു വിളി വരുമ്പോള്‍ തന്നെ വിളിക്കുന്നയാളുടെ നമ്പറിനു പുറമെ പേരു കൂടി കാണാന്‍ സാധിക്കുന്ന സേവനം ഇന്ത്യയില്‍ ആരംഭിച്ചു. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി) എല്ലാ മൊബൈല്‍ സേവനദാതാക്കളോടും ഈ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. ട്രായിയുടെ നിര്‍ദേശം അനുസരിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് കോളിങ് നെയിം പ്രസന്റേഷന്‍ എന്ന ഈ സേവനം ഓരോ സംസ്ഥാനങ്ങളിലായി ആരംഭിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ രാജ്യമൊട്ടാകെ ഈ സേവനം എത്തിക്കാനാണ് എല്ലാ സേവനദാതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ സേവന ദാതാക്കള്‍ ഹരിയാനയിലും എയര്‍ടെല്‍ ഹിമാചല്‍ പ്രദേശിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ കോളിങ് നെയിം പ്രസന്റേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വിജയകരമെന്നു കണ്ടുകഴിഞ്ഞാല്‍ ഒരു പക്ഷേ, അടുത്ത മാര്‍ച്ച് ആകുന്നതിനു മുമ്പു തന്നെ രാജ്യം മുഴുവന്‍ ഈ സേവനം നിലവില്‍ വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *