ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബൈക്ക് അപകടത്തില്‍ നേവി ഉദ്യാഗസ്ഥരും കായിക താരങ്ങളുമായ രണ്ടു മലയാളികള്‍ക്കു ദാരുണാന്ത്യം. ആലപ്പുഴ നെഹ്രു ട്രോഫി വാര്‍ഡില്‍ കാവുങ്കല്‍ അമ്പലത്തിനു സമീപം താമസിക്കുന്ന അനന്തു അജിത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്കു സമീപം താമസിക്കുന്ന വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. ഇരുവരും നേവിയില്‍ ഉദ്യോഗസ്ഥരും ദേശീയ കയാക്കിങ് ടീമിലെ അംഗങ്ങളുമാണ്. ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഭോപ്പാലില്‍ അപകടത്തില്‍ പെട്ടെന്നും ഇരുവരും മരിച്ചെന്നും മാതാപിതാക്കള്‍ക്ക് ഭോപ്പാലിലെ സുഹൃത്തുക്കളില്‍ നിന്നു സന്ദേശം ലഭിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പുന്നമട സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ കയാക്കിങ്ങില്‍ പരിശീലനം നേടിയത്.
ഭോപ്പാലില്‍ ബൈക്ക് അപകടം, മലയാളി യുവാക്കള്‍ മരിച്ചു, ഇരുവരും നേവി ഉദ്യോഗസ്ഥരും കയാക്കിങ് കായിക താരങ്ങളും

