ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം, ഒരു വെള്ളി, രണ്ടു വെങ്കലം, 50 മീറ്റര്‍ പിസ്റ്റളിലാണ് സ്വര്‍ണം

കെയ്‌റോ: ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാലു മെഡലുകള്‍. അമ്പതു മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ രവീന്ദര്‍ സിംഗിനാണ് സ്വര്‍ണം. ഈയിനത്തില്‍ കൊറിയയുടെ കിം ചിയോങ് ഗയോങിനാണ് വെള്ളി. എന്നാല്‍ അമ്പതു മീറ്റര്‍ പിസ്റ്റളിന്റെ ടീം വിഭാഗത്തില്‍ ഇന്തയ്ക്ക് വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഈയിനത്തില്‍ സ്വര്‍ണം കൊറിയയ്ക്കാണ് ലഭിച്ചത്. ജമ്മു കാഷ്മീര്‍ സ്വദേശിയാണ് രവീന്ദര്‍ സിംഗ്. ഗ്രൂപ്പ് വിഭാഗത്തില്‍ കമല്‍ ജീത്, യോഗേഷ് കുമാര്‍ എന്നിവരാണ് രവീന്ദര്‍ സിംഗിനൊപ്പമുണ്ടായിരുന്നത്. 2023ല്‍ ബാകുവില്‍ നടന്ന ലോക ഷൂട്ടിങ് മത്സരത്തിലും രവീന്ദര്‍ സിംഗ് ഇരട്ടമ മെഡല്‍ നേടിയിരുന്നതാണ്.

അതേ സമയം പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളറിവന് ബ്രോണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടതായി വന്നു. ഈയിനത്തില്‍ സ്വര്‍ണം നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ബാന്‍ ഹ്യോജിന്‍ (ദക്ഷിണ കൊറിയ)യും വെള്ളി ചൈനയുടെ വാങ് സേയ്ഫിയും കരസ്ഥമാക്കി. പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ ടീമിനും വെങ്കലം തന്നെയാണ് ലഭിച്ചത്. ടീമിലും ഇളവേനില്‍ വാളറിവന്‍ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *