വാഷിങ്ടന്‍: ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നോടു നല്ല രീതിയില്‍ പെരുമാറുന്നതാണ് മംദാനിക്കു നല്ലതെന്നും തന്റെ അംഗീകാരം കൂടാതെ ഒന്നും നടക്കില്ലെന്ന് ഓര്‍ത്തു പെരുമാറണമെന്നുമാണ് ട്രംപിന്റെ താക്കീത്.
മംദാനി നടത്തിയ വിജയപ്രസംഗം വളരെ ദേഷ്യത്തോടെയുള്ളതായിരുന്നു. പ്രത്യേകിച്ച് തന്നോടായിരുന്നു ദേഷ്യം. തുടക്കം തന്നെ ഇങ്ങനെ മോശമായി മാറി. വാഷിങ്ടനെ ബഹുമാനിക്കാതെ മുന്നോട്ടു പോകാനാവില്ല. ട്രം മുന്നറിയിപ്പു നല്കി.
്ട്രംപുമായി ഏറ്റുമുട്ടാന്‍ തയാറാണെന്ന് ജയഘോഷയാത്രയ്ക്കു ശേഷം നടത്തിയ പ്രസംഗത്തില്‍ മംദാനി വെല്ലുവിളിച്ചിരുന്നു. കമ്യൂണിസ്റ്റ് ആശയക്കാരനായ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിക്കുള്ള ഫെഡറല്‍ സാമ്പത്തിക സഹായം തടയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് ഭീഷണി മുഴക്കിയിരുന്നതാണ്. അതേ സമയം വിലക്കയറ്റം പോലെയുള്ള വിഷയങ്ങളില്‍ ട്രംപുമായി സഹകരിക്കാന്‍ തയാറാണെന്നാണ് മംദാനിയുടെ നിലപാട്.

