മുംബൈ: ഇന്ത്യ വലിയ ഉദാരമതികളുടെ നാടു കൂടിയാണെന്നു തെളിയിക്കുകയാണ് ഇക്കൊല്ലത്തെ എഡല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ്. ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ വ്യക്തികള്‍ ഇക്കൊല്ലം ആകെ സംഭാവന ചെയ്തത് 10380 കോടി രൂപയാണ്. വെറും 191 ജീവകാരുണ്യ പ്രവര്‍ത്തകര്‍ ചേര്‍ന്നു നല്‍കിയ സംഭാവനകളുടെ മാത്രം തുകയാണിത്. അറിയപ്പെടാത്ത എത്രയോ ലക്ഷം ഉദാരമതികള്‍ ഇതിനു പുറമെയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംഭാവനയില്‍ മൊത്തം 85 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാരും കുടുംബവുമാണ്. 2708 കോടിയുടെ വാര്‍ഷിക സംഭാവനയാണ് ഇവര്‍ മാത്രമായി നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാലു വര്‍ഷവും ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തു വരുന്നത് ശിവ് നാടാര്‍ തന്നെ. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 26 ശതമാനം അധികം തുകയാണ് ഈ വര്‍ഷം ഇവര്‍ സംഭാവന നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഉദാരമതികളുടെ പട്ടിക ഇങ്ങനെയാണ്.
ശിവ് നാടാരും കുടുംബവും-2708 കോടി രൂപ
മുകേഷ് അംബാനിയും കുടുംബവും-826 കോടി രൂപ
ബജാജ് കുടുംബം-446 കോടി രൂപ
കുമാര്‍ മംഗളം ബിര്‍ളയും കുടുംബവും-440 കോടി രൂപ
ഗൗതം അദാനി-386 കോടി രൂപ
നന്ദന്‍ നിലേകനി-365 കോടി രൂപ
ഹിന്ദുജയും കുടുംബവും-298 കോടി രൂപ
രോഹിണി നിലേകനി-204 കോടി രൂപ
സുധീര്‍ ആന്‍ഡ് സമീര്‍ മേത്ത-189 കോടി രൂപ
സൈറസ് ആന്‍ഡ് അദാര്‍ പൂനവാല-173 കോടി രൂപ

