യൂറിക് ആസിഡ് അളവ് കൂടുതലോ?

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്ന അവസ്ഥ ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. രക്തത്തിൽ യൂറിക് ആസിഡ് വലിയ തോതിൽ അടിയുന്നതാണ് ഇതിന് കാരണം. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും പലപ്പോഴും ഈ ആരോഗ്യപ്രശ്നത്തിന് ആവശ്യമാണെങ്കിലും ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ചില പഴങ്ങൾക്കും സ്വാഭാവികമായി ശരീരത്തിൽ അധികമുള്ള യൂറിക് ആസിഡ് പുറന്തള്ളാനും, നീർവീക്കം കുറയ്ക്കാനും സാധിക്കും.

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. സിട്രസ് പഴങ്ങൾ കഴിക്കുന്നത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങാനീര് ശരീരത്തെ ആൽക്കലൈനാക്കുന്നതിനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു.രാവിലെ നാരങ്ങാവെള്ളം കുടിക്കുകയോ ഭക്ഷണങ്ങൾക്കിടയിൽ ഒരു ഓറഞ്ച് കഴിക്കുകയോ ചെയ്യുക.

ബെറികൾ

ബെറികളിൽ ആന്റിഓക്‌സിഡന്റുകൾ, വൈറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. അവയിലെ ഉയർന്ന ജലാംശം വൃക്കകളിലൂടെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. യോഗർട്ട്, സ്മൂത്തികൾ, അല്ലെങ്കിൽ ഫ്രൂട്ട് സലാഡുകൾ എന്നീ രീതിയിൽ ബെറികൾ ഉപയോഗിക്കാം.

വാഴപ്പഴം

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. യൂറിക് ആസിഡ് കൂടുതൽ ഫലപ്രദമായി പുറന്തള്ളാൻ പൊട്ടാസ്യം വൃക്കകളെ സഹായിക്കുന്നു.വാഴപ്പഴത്തിൽ പ്യൂരിനുകൾ കുറവാണ്. അതിനാൽ ഇത് യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ കാരണമാകുന്നില്ല.

പൈനാപ്പിൾ

വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഗൗട്ടുമായി ബന്ധപ്പെട്ട സന്ധിവേദനയും നീർവീക്കവും കുറയ്ക്കാൻ ബ്രോമെലൈൻ സഹായിക്കുന്നു. പൈനാപ്പിൾ ശരീരത്തിൽ ജലാംശം നിലനിർത്തുകയും വൃക്കകളുടെ ആരോഗ്യത്തെയും യൂറിക് ആസിഡ് പുറന്തള്ളുന്നതിനെയും സഹായിക്കുന്നു. അഞ്ച് മുതൽ ഏഴ് ദിവസംവരെ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ഗൗട്ട് രോഗികളിൽ വേദന കുറച്ചതായി ഒരു പഠനം വ്യക്തമാക്കിയിരുന്നു.