ദോഹ: ഖത്തര്‍ ഗവണ്‍മെന്റ് ഏജന്‍സി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ ഒരു സമ്മാനം ലഭിച്ചത് പ്രവാസി മലയാളിക്ക്. കണ്ണൂര്‍ പൊതുവാച്ചേരി സ്വദേശി ഷൈജിത് ഓടന്‍ചേരിക്കാണ് ഈ മത്സരത്തിലെ മൂന്നാം സമ്മാനം ലഭിച്ചത്. 75000 ഖത്തര്‍ റിയാല്‍ (18 ലക്ഷത്തോളം രൂപ) ഷൈജിത്തിന് സമ്മാനമായി ലഭിക്കും. യുഎഇയിലെ പ്രവാസിയാണ് ഷൈജിത്. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഫോട്ടോഗ്രഫി സെന്ററാണ് മത്സരം സംഘടിപ്പിച്ചത്. ദോഹ ഫോട്ടോഗ്രഫി അവാര്‍ഡ്‌സ് എന്ന പേരില്‍ പ്രശസ്തമായ ഈ മത്സരത്തില്‍ ഇന്റര്‍നാഷണല്‍ കാറ്റഗറിയില്‍ സ്്‌റ്റോറി ടെല്ലിങ് സീരീസ് വിഭാഗത്തിലാണ് ഷൈജിത്തിന്റെ ചിത്രങ്ങള്‍ സമ്മാനാര്‍ഹമായത്.
യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ നിന്ന് പകര്‍ത്തിയ സാള്‍ട്ട് വാട്ടര്‍ ഹീലിങ് റിച്വല്‍ എന്ന ചിത്ര പരമ്പരയ്ക്കാണ് പുരസ്‌കാരം. ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം അല്‍ഥാനി അവാര്‍ഡ് സമ്മാനിച്ചു. പ്രാദേശിക-അന്തര്‍ദേശീയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവരുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്താന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണ് ഈ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

