മെല്‍ബണ്‍: മെല്‍ബണിലെ വിപഞ്ചിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് ഓസ്‌ട്രേലിയന്‍ മലയാളി സാഹിത്യോത്സവം(എഎംഎല്‍എഫ്) സംഘടിപ്പിക്കുന്നു. എം ഒ രഘുനാഥ് സമാഹരിച്ച് എഡിറ്റ് ചെയ്തു തയാറാക്കിയ വിസ്‌പേഴ്‌സ് ഓഫ് വാന്‍ഡര്‍ ലസ്റ്റ് എന്ന കഥാസമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെടും. ലോക കഥകള്‍ ഒരൊറ്റ സ്വരം എന്ന പ്രതീതി വായനക്കാര്‍ക്കുണ്ടാക്കി കൊടുത്തുകൊണ്ട് ആറു ഭൂഖണ്ഡങ്ങളിലെ അറുപത് രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട അറുപത്താറ് കഥകളുടെ സമാഹാരമാണിത്.

വിസ്‌പേഴ്‌സ് ഓഫ് വാന്‍ഡര്‍ ലസ്റ്റ് കേവലമൊരു കഥാസമാഹാരത്തെക്കാള്‍ അധികമായി സ്്വുപ്‌നങ്ങളിലൂടെയും വികാരങ്ങളിലൂടെയും അതിരുകള്‍ക്ക് അതീതമായി മനുഷ്യന്‍ പങ്കിടുന്ന അനുഭവങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്. ഭൂമിശാസ്ത്രങ്ങള്‍ക്ക് അതീതമായി സഞ്ചരിക്കുന്ന കൃതിയാണിത്. സംസ്‌കാരങ്ങള്‍ ഇവിടെ പരസ്പര പൊരുത്തത്തോടെ ഒന്നിക്കുന്നു, അലയുന്നവരെ പ്രചോദിപ്പിക്കുകയും ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന കഥന ശൈലിയാണ് ഈ ഗ്രന്ഥത്തിന്റെ മികവ്.
സാഹിത്യത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും ഒരു സായാഹ്നം-അതാണ് എഎംഎല്‍എഫ്.
സ്ഥലം: ക്ലേറ്റണ്‍ ഹാള്‍, 264ക്ലേറ്റണ്‍ റോഡ്, ക്ലേറ്റണ്‍ വിഐസി 3168.
സമയം വൈകുന്നേരം നാലു മുതല്‍
പ്രവേശനം സൗജന്യമാണ്. സാംസ്‌കാരിക പരിപാടികള്‍, കല, സംഗീതം, പ്രചോദനം എന്നിവയെല്ലാമാണ് എഎംഎല്‍എഫില്‍ നിന്നു ലഭിക്കുന്നത്.

