സിഡ്‌നി: ഈന്തപ്പഴത്തിന്റെ കണ്ടെയ്‌നറില്‍ മെത്താംഫിറ്റമിനും കൊക്കെയ്‌നും ഒളിച്ചു കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ പടിഞ്ഞാറന്‍ സിഡ്‌നിയില്‍ ഇരുപത്തിനാലുകാരന്‍ അറസ്റ്റില്‍. ഇയാളില്‍ നിന്ന് വിവിധയിനം മയക്കുമരുന്നുകളും കച്ചവട ബന്ധങ്ങളും കണ്ടെത്തി. രണ്ടു തവണ ഒരേ ഷിപ്‌മെന്റ് തന്നെ രണ്ടു തവണ മയക്കുമരുന്നുമായി സിഡ്‌നി പോര്‍ട്ടില്‍ എത്തിച്ചേരുകയായിരുന്നു. ഒരിക്കല്‍ വന്ന അതേ ഷിപ്‌മെന്റ് തന്നെ വീണ്ടും മയക്കുമരുന്നുമായി വരുന്നത് അപൂര്‍വമായതിനാല്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയായിരുന്നു. അതിലാണ് യുവാവ് കുടുങ്ങിയിരിക്കുന്നത്. രണ്ടു മാസത്തെ ഇടവേളയിലാണ് രണ്ടു ഷിപ്‌മെന്റും എത്തിയത്.
മൂന്നു വ്യത്യസ്ത സെര്‍ച്ച് വാറന്റുകളുമായി ഇയാളുടെ ബിരോങ്, സ്മിത്ത്ഫീല്‍ഡ്, കാംബ്രമാറ്റ എന്നിവിടങ്ങളിലെ വസതികളില്‍ ഒരേ സമയം നടത്തിയ റെയ്ഡിലാണ് ഇയാളുടെ പേരിലാണ് രണ്ടു ഷിപ്‌മെന്റും എത്തിയിരിക്കുന്നതെന്നു കണ്ടെത്തിയത്. ബിരോങ്ങിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 28 ഗ്രാം കൊക്കൈയ്‌നും പിടിച്ചെടുത്തിട്ടുണ്ട്.

