സംസ്ഥാന സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍-മമ്മൂട്ടി, മികച്ച നടി-ഷംല ഹംസ, മികച്ച ചിത്രം-മഞ്ഞുമ്മല്‍ ബോയ്‌സ്

തിരുവനന്തപുരം: അമ്പത്തഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി കരസ്ഥമാക്കി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച നടി ഷംല ഹംസ, ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ടൊവിനോ തോമസ്, ആസിഫ് അലി, നടിമാരായ ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മഞ്ഞുമ്മല്‍ ബോയ്‌സ് കരസ്ഥമാക്കി.

മറ്റ് അവാര്‍ഡുകള്‍

മികച്ച ജനപ്രിയ ചിത്രം-പ്രേമലു
മികച്ച നവാഗത സംവിധായകന്‍-ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്-സയനോര ഫിലിപ്പ്
മികച്ച ചലച്ചിത്ര ഗ്രന്ഥം-പെണ്‍പാട്ട് താരകള്‍ (രചന-സി എസ് മീനാക്ഷി)
മികച്ച ചലച്ചിത്ര ലേഖനം-മറയുന്ന മതില്‍ക്കെട്ടുകള്‍ (രചന-വല്‍സലന്‍ വാതുശേരി)
പ്രത്യേക പുരസ്‌കാരം-പാരഡൈസ്
സ്ത്രീ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം-പായല്‍ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)
മികച്ച മേക്കപ്മാന്‍-റോണക്‌സ് സേവ്യര്‍
മികച്ച സ്വഭാവ നടി-ലിജോമോള്‍
മികച്ച ഗാനരചയിതാവ്-വേടന്‍ (ഹിരണ്‍ദാസ് മുരളി)

Leave a Reply

Your email address will not be published. Required fields are marked *