മുംബൈ: തികച്ചും ആകസ്മികമായി ഇന്ത്യന്‍ ടീമിലെത്തി കലാശപ്പോരാട്ടത്തില്‍ ടീമിന്റെയും രാജ്യത്തിന്റെയും അഭിമാനം കാത്ത കഥയാണ് ഷെഫാലി വര്‍മയ്ക്കു പറയാനുളളത്. ബംഗ്ലാദേശുമായുള്ള പോരാട്ടത്തില്‍ പ്രതിക റാവലിനു പരിക്കേറ്റപ്പോഴാണ് ലോക കപ്പിലെ ഇന്ത്യന്‍ സ്ക്വാഡിന്റെ ഭാഗമാകാന്‍ ഷെഫാലി വര്‍മ എത്തുന്നത്. സെമിയില്‍ ഓസ്ട്രേലിയയോട് ഇന്ത്യ ജയിച്ചെങ്കിലും ഷെഫാലി തിളങ്ങിയതേയില്ല. അഞ്ച് പന്തില്‍ പത്തു റണ്‍സ് മാത്രം നേടി പുറത്താകാനായിരുന്നു ഈ ഓള്‍റൗണ്ടറുടെ വിധി. എന്നാല്‍ അതുക്കും മേലെയുള്ള നേട്ടമായിരുന്നു അവരുടെ നിയോഗമെന്ന് ഫൈനല്‍ തെളിയിക്കുന്നു.
്അക്ഷരാര്ഥത്തില് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത് ഷെഫാലിയും ദീപ്തി ശര്‍മയും ചേര്‍ന്നായിരുന്നു. 78 പന്തില്‍ നിന്ന് 87 റണ്‍സാണ് ഇവര്‍ അടിച്ചെടുത്തത്. അതിലുപരി ദക്ഷിണാഫ്രിക്കയുടെ രണ്ടു വിലപ്പെട്ട വിക്കറ്റുകള്‍ ബൗളിങ്ങില്‍ കൊയ്തെടുക്കുകയും ചെയ്തു. അതിലൊരു വിക്കറ്റ് ഏറ്റവും അപകടകാരിയായ മാരിസണ്‍ കാപ്പിന്റെയായിരുന്നു.
ഷെഫാലിക്കൊപ്പം പാടിപ്പുകഴ്ത്തേണ്ട മറ്റൊരു പേരാണ് ദീപ്തി ശര്‍മയുടേത്. ദീപ്തിയുടെ തകര്‍പ്പന്‍ ഫോമിന്റെ ദിവസം കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയുമായുള്ള ഫൈനല്‍. ബാറ്റിങ്ങില്‍ 58 റണ്‍സ് നേടിയതിനു പുറമെ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വാള്വാര്ത്തിന്റെയുള്പ്പെടെ അഞ്ചു വിക്കറ്റ് പിഴുതെടുക്കുകയും ചെയ്തു.

