ബെയ്‌റൂട്ട്: ഗാസയില്‍ സമാധാനത്തിന്റെ നാളുകള്‍ ഭാഗികമായെങ്കിലും വന്നുവെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ നാളുകള്‍ അകലെ. ലെബനനില്‍ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കടുത്ത ബോംബാക്രമണവുമായി രംഗത്ത്. ഈ ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.
ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങള്‍ നേരത്തെ തന്നെ കണ്ടുവച്ചിരുന്ന ഇസ്രയേല്‍ ഇന്നലെ അവിടേക്കാണ് ബോംബര്‍ വിമാനങ്ങള്‍ അയച്ചത്. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ വര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതാണെങ്കിലും തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ സ്വന്തം പട്ടാളത്തെ പിന്‍വലിച്ചിരുന്നില്ല.

