ഏതു പ്രവാസ ലോകത്തായാലും മലയാള ഭാഷയെയും മലയാളത്തെയും സംരക്ഷിക്കാനാഗ്രഹിക്കുന്ന, അതിനെ പരിപോഷിപ്പിക്കാനാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം മലയാളികളുണ്ട് എന്നത് നമുക്കെല്ലാം തീര്‍ത്തും ആശ്വാസകരമാണ്. ഓസ്‌ട്രേലിയയില്‍ അത്തരം സംരംഭങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നു എന്നത് നമുക്കേവര്‍ക്കും അഭിമാനകരമാണ്. ഈ നവംബര്‍ 30ന് ഓസ്‌ട്രേലിയയില്‍ നടക്കുന്ന മ ഫെസ്റ്റിന് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു. മ ഫെസ്റ്റിനു മുന്‍കൈ എടുക്കുന്ന ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളീപത്രത്തിന് എല്ലാ ആശംസകളും ഇതോടൊപ്പം നേരുന്നു.
മ ഫെസ്റ്റിന് ആശംസകളറിയിച്ച് എഴുത്തുകാരനും ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത് വാസുദേവന്‍

