കൊച്ചി: കേരളത്തിലെ ജിയോ വരിക്കാരുടെ എണ്ണം ഓരോ മാസം പിന്നിടുമ്പോഴും വര്‍ധിക്കുന്നു, രാജ്യത്തൊട്ടാകെയും ജിയോയ്ക്ക് ഗണ്യമായ വര്‍ധനയാണുള്ളത്. ഇന്ത്യയില്‍ ഒന്നാകെ ജിയോ ഉപയോക്താക്കളുടെ എണ്ണം ആദ്യമായി അമ്പതു കോടി കടന്നിരിക്കുകയാണ്. കേരളത്തില്‍ ഒക്ടോബര്‍ മാസത്തില്‍ മാത്രം 66000 പുതിയ വരിക്കാരെയാണ് സ്വന്തമാക്കാന്‍ ജിയോയ്ക്കു സാധിച്ചത്. ഇതോടെ കേരളത്തിലെ മൊത്തം ജിയോ വരിക്കാരുടെ എണ്ണം 1.1 കോടിയായി ഉയര്‍ന്നു.
ഇന്ത്യയിലൊട്ടാകെ ബിഎസ്എന്‍എലിനും മികച്ച വളര്‍ച്ചയാണുള്ളത്. പുതുതായി ചേര്‍ക്കാനായത് 5.24 ലക്ഷം വരിക്കാരെയാണ്. ഭാരതി എയര്‍ടെലിനും വളര്‍ച്ച തന്നെ. പുതുതായി 4.37 ലക്ഷം വരിക്കാരെയാണ് എയര്‍ടെല്‍ സമ്പാദിച്ചത്. എന്നാല്‍ നഷ്ടം മുഴുവന്‍ വരുന്നത് വോഡഫോണ്‍ ഐഡിയയ്ക്കാണ്. വിഐയുടെ വരിക്കാരുടെ എണ്ണം മാത്രം ഓരോ മാസവും കുറയുകയാണ്.

