വനിതാ ലോകകപ്പ് ക്രിക്കറ്റ്, ഇന്ത്യ മൂന്നു വിക്കറ്റിന് 171 റണ്‍സ്, സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗ്‌സ് പുറത്ത്

മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക ഗംഭീര തുടക്കം. 28 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിരിക്കുകയാണ് ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മണിക്കായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നതെങ്കിലും നേരിയ തോതില്‍ പെയ്ത മഴ മൂലം രണ്ടു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ഓവറുകളുടെ എണ്ണം കുറയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി മികച്ച രീതിയില്‍ പൊരുതി പുറത്തായിരിക്കുന്നത് മികച്ച ഫോമിലുണ്ടായിരുന്ന സ്മൃതി മന്ദാനയും ഷെഫാലി വര്‍മയും ജമിമ റോഡ്രിഗ്‌സുമാണ്. ഇതില്‍ സ്മൃതിയുടെ വിക്കറ്റെടുത്തുത് ക്ലോ ട്രയോണാണെങ്ക്ില്‍ അയബോംഗ ഖാകയാണ് ജമിമയെയും ഷെഫാലിയെയും അടുത്തടുത്തായി പുറത്താക്കിയത്. സെഞ്ചുറിയടിക്കുമെന്നു കരുതിയ ഷെഫാലിയുടെ വിക്കറ്റ് തെറിക്കുന്നത് 87 റണ്‍സ് എത്തിയപ്പോഴാണ്. ഷെഫാലിക്കു ശക്തമായ പിന്തുണ നല്‍കിപ്പോന്ന ജമിമയെ 24 റണ്‍സിനാണ് അയബോംഗ പുറത്താക്കുന്നത്.

മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ ടീമിന്റെ കന്നി കിരീടമായിരിക്കും. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനല്‍ വരെയെത്തിയിരുന്നെങ്കിലും അവിടെ സുല്ലിട്ട് കളംവിടാനായിരുന്നു യോഗം. എന്നാല്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം കന്നി ഫൈനലാണിത്. ഇതില്‍ കിരീടമണിയുകയാണെങ്കില്‍ ആദ്യമായെത്തുന്ന ഫൈനലില്‍ തന്നെ കന്നി കിരീടവുമായി മടങ്ങുക എന്ന ചരിത്ര നേട്ടമാണ് അവരെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *