നെടുമ്പാശേരി: പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന ഗ്രൂപ്പ് 150 കോടി രൂപ മുതല്‍ മുടക്കില്‍ എറണാകുളം പാറക്കടവിലെ പുളിയനത്ത് ആരംഭിക്കുന്ന ലോജിസ്റ്റിക് പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ കേരളത്തിലെ ആദ്യ പ്രോജക്ടാണിത്. പദ്ധതിയിലൂടെ 1500 പേര്‍ക്ക് പ്രത്യക്ഷമായും 250ല്‍ പരം ആള്‍ക്കാര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
21.35 ഏക്കറില്‍ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഉദ്ഘാടനം കഴിഞ്ഞാലുടന്‍ ലോക ബ്രാന്‍ഡുകളായ ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്ളിപ്പ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്ളൈജാക്ക് എന്നിവരൊക്കെ ഇവിടെ പ്രവര്‍ത്തനം തുടങ്ങും.

