മഞ്ഞുകാലത്താണ് മുടി കൂടുതല്‍ പൊഴിയുന്നതെന്നാണ് പറയപ്പെടുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, അതൊരു പരിധി വരെ കുറയ്ക്കാന്‍ പറ്റും. മഞ്ഞുകാലത്തെ മുടിസംരക്ഷണത്തിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നിര്‍ബന്ധമായും മുടിയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യണം. ചെറുചൂടുള്ള എണ്ണ മുടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യണം.
അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടി കരുത്തുറ്റതാക്കാനും മുടി കൊഴിയാതിരിക്കാനും ഇത് സഹായിക്കും. വെളിച്ചെണ്ണയ്ക്ക് പകരം ആല്‍മണ്ട് ഓയിലോ ഒലീവ് ഓയിലോ ഉപയോഗിക്കാം. ഇവ രണ്ടും യോജിപ്പിച്ച് മസാജ് ചെയ്യുന്നതും നല്ലത് തന്നെ.
മുടിയില്‍ മാസ്കിടുന്നതും നല്ലതാണ്. രണ്ടോ മൂന്നോ സ്പൂണ്‍ തൈരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് മുടിയില്‍ പുരട്ടിവെക്കുക. അരമണിക്കൂറിനുശേഷം നന്നായി കഴുകിക്കളയാം. ഇതും ആഴ്ചയില്‍ രണ്ടുതവണ ഇടാവുന്നതാണ്. തലയോട്ടി വരളാതിരിക്കാന്‍ ഇത് സഹായിക്കും.
തലമുടി പച്ചവെള്ളത്തില്മാത്രം കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബ്ലോ ഡ്രൈ ചെയ്യുന്നത് മുടി കൂടുതല്‍ കൊഴിയാനേ ഇടയാക്കൂ. മുടി നന്നായി ഉണക്കിയശേഷമേ പുറത്തുപോകാവൂ.

