മലയാളീപത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിന് ആശംസകളുമായി അജികുമാര്‍ നാരായണന്‍, പ്രമോദ് വെളിയനാട്

സിഡ്‌നിഛ ഓസ്‌ട്രേലിയയില്‍ നിന്ന് ഇറങ്ങുന്ന മലയാളികളുടെ സ്വന്തം പത്രമായ മലയാളി പത്രത്തിന് പ്രസാധനത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ ഹൃദയംഗമമായ ആശംസകള്‍ രേഖപ്പെടുത്തുന്നതായി പ്രശസ്ത കവിയും എഴുത്തുകാരനും പ്രഭാഷകനുമായ അജികുമാര്‍ നാരായണന്‍. കേരള സാഹിത്യ സംഗമവേദിയുടെ സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമാണ് അജികുമാര്‍. ടാഗോര്‍ പുരസ്‌കാരം, ബോധി പുരസ്‌കാരം, അക്ഷരരത്‌ന പുരസ്‌കാരം എന്നിങ്ങനെ ഒട്ടേറെ സാഹിത്യ ബഹുമതികളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.

https://youtube.com/shorts/ixwJjVuHiaY?si=muqlekle-NbO73o7

പതിനഞ്ച് വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ മലയാളികളുടെ ശബ്ദമായി മാറിയിരിക്കുകയാണ് മലയാളീപത്രം. പ്രവാസികളെ മാതൃഭൂമിയുമായി ബന്ധിപ്പിക്കുന്ന ഈ പത്രം, മാധ്യമലോകത്ത് സവിശേഷമായ സാന്നിധ്യം സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിന്റെ വളര്‍ച്ചയ്ക്കും പ്രചരണത്തിനും വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഈ പത്രം, വരും വര്‍ഷങ്ങളിലും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു. അജികുമാര്‍ നാരായണന്‍ ആശംസകള്‍ നേര്‍ന്നു.

മലയാളീപത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനും മ ഫെസ്റ്റിനും ആശംസകള്‍ അറിയിക്കുന്നതായി ചലച്ചിത്ര പ്രവര്‍ത്തകന്‍ പ്രമോദ് വെളിയനാട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സിഡ്‌നിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള പത്രമാണ് മലയാളീപത്രം. ഈ പത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികം സാഹിത്യോത്സവം നടത്തി ആഘോഷിക്കുന്നതായി അറിയുന്നു. സാഹിത്യോത്സവത്തില്‍ നാടകമുണ്ട്, സംഗീതമുണ്ട്, വിവിധ കലാപരിപാടികളുണ്ട് എന്നറിയുന്നു. ഈ ആഘോഷത്തന് എല്ലാ ആശംസകളും അറിയിക്കുന്നതായി പ്രമോദ് വെളിയനാട് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *