ക്രിക്കറ്റ് രക്തസാക്ഷി ബെന്‍ ഓസ്റ്റിനു പ്രണാമമര്‍പ്പിച്ച് ക്രിക്കറ്റ് ലോകം, അനുശോചനത്തിനു വ്യത്യസ്ത രീതികള്‍

മെല്‍ബണ്‍: ക്രിക്കറ്റ് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റിയെത്തിയ പന്ത് കഴുത്തില്‍ പതിച്ച് മരണത്തിനു കീഴടങ്ങിയ ബാലപ്രതീക്ഷയായ ബെന്‍ ഓസ്റ്റിനു വേണ്ടി ലോകമെങ്ങും ക്രിക്കറ്റ് ലോകം വിലാപത്തില്‍. ഫേണ്‍ഹില്‍ ക്രിക്കറ്റ് ക്ലബ് ഈ സംഭവത്തെ തങ്ങളെ തകര്‍ത്തു കളയുന്നത്ര വേദനാജനകമെന്നാണ് വിശേഷിപ്പിച്ചത്. അതേ സമയം ഇന്ത്യയില്‍ നവി മുംബൈ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഐസിസി വനിതാ ലോകകപ്പ് സെമിയില്‍ കളിച്ച ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ അനുശോചന സൂചകമായി കൈത്തണ്ടയില്‍ കറുത്ത റിസ്റ്റ് ബാന്‍ഡ് ധരിച്ചാണിറങ്ങിയത്.

വാംഗര്‍ എന്ന യന്ത്രത്തിന്റെ സഹായത്തോടെ ഏറിഞ്ഞുവരുന്ന പന്ത് അടിക്കുന്നതിനു ശ്രമിക്കുന്നതിനിടെയായിരുന്നു ബെന്‍ ഓസ്റ്റിന്റെ കഴുത്തില്‍ അതീവ ശക്തിയില്‍ പന്തു പതിക്കുന്നത്. ഇതിന്റെ മാരകമായ ആഘാതത്തില്‍ പരിക്കേറ്റ പതിനേഴുകാരനായ കൗമാരപ്രതിഭയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോകുകയായിരുന്നു.

കിഴക്കന്‍ മെല്‍ബണില്‍ വിവിധ ക്ലബ്ബുകളും കളിക്കാരും തങ്ങളുടെ ബാറ്റുകളും ഹെല്‍മറ്റുകളും പൂക്കളും പ്രാക്ടീസിങ് നെറ്റുകള്‍ക്കു പുറത്ത് സ്ഥാപിച്ചാണ് അനുശോചനം അറിയിച്ചത്.

ബെന്‍ ഓസ്റ്റിന്‍ അംഗമായിരുന്ന ഫേണ്‍ഹില്‍ ഗല്ലി ക്രിക്കറ്റ് ക്ലബ്ബാകട്ടെ എല്ലാവരും ക്രിക്കറ്റ് ബാറ്റുകളും ഹാറ്റുകളും വീടിന്റെ പൂമുഖത്ത് അനുശോചന സൂചകമായി പ്രദര്‍ശിപ്പിക്കാനാണ് ആഹ്വാനം ചെയ്തത്. ഓസ്റ്റിന്‍ കുടുംബത്തിനു വേണ്ടി പ്രത്യേക ഫണ്ട് റെയ്‌സറും ക്ലബ്ബ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *