എം ആര്‍ രാഘവ വാര്യര്‍ക്ക് കേരള ജ്യോതി, പി ബി ആനീഷിനും രാജശ്രീ വാര്യര്‍ക്കും കേരളപ്രഭ പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് കേരള ജ്യോതി പുരസ്‌കാരം ഡോ. എം ആര്‍ രാഘവ വാര്യര്‍ക്കും നല്‍കും. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം സമ്മാനിക്കും. മാധ്യമ പ്രവര്‍ത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ക്ക് ടികെഎം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍ക്കും സ്റ്റാര്ട്ടപ് രംഗത്തെ സംഭാവനകള്‍ക്ക് എം കെ വിമല്‍ ഗോവിന്ദിനും വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് ജിലുമോള്‍ മാരിയറ്റ് തോമസിനും കായികരംഗത്തെ മികവിന് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നല്‍കും.

വിവിധ മേഖലകളില്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരളപ്രഭ രണ്ടു പേര്‍ക്കും കേരളശ്രീ അഞ്ചു പേര്‍ക്കും എന്ന ക്രമത്തിലാണ് സമ്മാനിക്കുന്നത്. ഇവയെല്ലാം ഓരോ വര്‍ഷവും നല്‍കുന്നവയുമാണ്. ഏപ്രില്‍ എട്ടിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായുള്ള അന്വേഷണം സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *