ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കേരളത്തിനു പോയത് 300 കോടി, വ്യാപക അന്വേഷണം, 263 പേര്‍ അറസ്റ്റി്ല്‍

കൊച്ചി: സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി പ്രത്യേകാന്വേഷണം നടത്തിയ കേരള പോലീസിനു കിട്ടിയത് മുന്നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുകള്‍. ഓപ്പറേഷന്‍ സൈ ഹണ്ട് എന്നു പേരിട്ടു നടത്തിയ ഈ അന്വേഷണത്തില്‍ 382 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാ ജില്ലകളില്‍ നിന്നുമായി 282 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസിന്റെ നടപടി. തട്ടിപ്പിന്റെ ഭാഗമാണെന്നു പോലീസ് കരുതുന്ന 125 പേരെ നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടയച്ചിട്ടുമുണ്ട്.

സംശയാസ്പദമായി ചെക്കുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ച 2683 പേരുടെയും എടിഎം വഴി സംശയാസ്പദമായ രീതിയില്‍ പണം പിന്‍വലിച്ച 361 പേരുടെയും അക്കൗണ്ടുകള്‍ വാടകയ്ക്കു നല്‍കിയ 685 പേരുടെയും വിവരങ്ങള്‍ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ നിന്നെടുത്ത് അവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് അന്വേഷണം നടത്തിയത്.

സൈഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗം കേസുകളിലും പണം നഷ്ടമായത് ഓണ്‍ലൈന്‍ ട്രേഡിങ് വഴി. തട്ടിപ്പു സംഘം വാഗ്ദാനം ചെയ്യുന്ന അമിത ലാഭത്തില്‍ വീണു പോയവരാണ്ഇരകളില്‍ ഒട്ടുമിക്കവരും. ഒടുവില്‍ ലാഭമോ മുടതല്‍മുടക്കോ തിരിച്ചു കിട്ടാതെ വരുമ്പോഴായിരുന്നു പലരും പോലീസിനെ സമീപിച്ചിരുന്നത്.