ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി, ഇന്ത്യയില്‍ നിന്നു കുടുംബാംഗങ്ങള്‍ സിഡ്‌നിയിലേക്കു തിരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിനം സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കെ പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശ്രേയസ് അയ്യര്‍ അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ആരോഗ്യ നില ഇപ്പോള്‍ വളരെ ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു. സന്ദര്‍ശകരെ സ്വീകരിക്കുന്നും ഭക്ഷണം കഴിക്കുന്നുമൊക്കെയുണ്ട്. ഇന്ത്യന്‍ ട്വന്റി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ശ്രേയസ് അയ്യര്‍ സംസാരിക്കുകയും ചെയ്തു.

വളരെ ആപല്‍ക്കരമായി ഒരു ക്യാച്ച് എടുക്കുന്നതിന് ശ്രേയസ് അയ്യര്‍ നീട്ടിച്ചാടിയപ്പോള്‍ ക്യാച്ച് എടുത്തെങ്കിലും ശരീരത്തിന്റെ ബാലന്‍സ് തെറ്റി നിലം പതിക്കുകയായിരുന്നു. കൊടുംകൈ കുത്തി ചെരിഞ്ഞുള്ള ആ വീഴ്ചയില്‍ ആഗ്നേയ ഗ്രന്ഥി കീറിപ്പോകുകയും അന്തരിക രക്തസ്രാവമുണ്ടാകുകയുമായിരുന്നു. എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.

ആരോഗ്യ സ്ഥിതി ഇത്രയും മെച്ചമായ സ്ഥിതിക്ക് ഇന്ത്യയില്‍ നിന്ന് അയ്യരുടെ കുടുംബാംഗങ്ങളെ സിഡ്‌നിയിലെത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ബിസിസിഐ ചെയ്തിരിക്കുകയാണ്. ഗ്രന്ഥിക്കുണ്ടായ കീറലും പരിക്കും പരിഹരിക്കാനും വയറിനുള്ളില്‍ കെട്ടിക്കിടന്ന രക്തം നീക്കം ചെയ്യാനും സാധിച്ചിട്ടുണ്ട്. ഇനി കുടുംബാംഗങ്ങള്‍ കൂടിയെത്തുന്നതോടെ അവരുടെയും ആശങ്കകള്‍ക്കു കുറവുണ്ടാകുമെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *