സിഡ്നി: ഗോള്‍ഡ് കോസ്റ്റിലെ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026-28 വര്‍ഷത്തെ ഭാരവാഹികളെയാണ് പുതിയതായി തിരഞ്ഞെടുത്തത്. ഗോള്‍ഡ് കോസ്റ്റിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കാനും വിവിധ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കാനും പുതിയ ടീം തീരുമാനമെടുത്തു. ഗോള്‍ഡ് കോസ്റ്റ് മലയാളി സമൂഹത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ടീമിനെത്തന്നെയാണ് ഇക്കുറിയും ഭരണസമിതിയിലെത്തിച്ചിരിക്കുന്നത്.

പുതിയ ഭാരവാഹികള്‍
സി പി സാജു-പ്രസിഡന്റ്
പ്രശാന്ത് ഗോപകുമാര്‍-സെക്രട്ടറി
മനോജ് തോമസ്-ട്രഷറര്‍
ജോണ്‍ ജോണ്സണ്-വൈസ് പ്രസിഡന്റ്
ഡോ. ക്ലമന്റ് ടോം സ്കറിയ-ജോയിന്റ് സെക്രട്ടറി
വിപിന്‍ ജോസഫ്-മീഡിയ കോര്‍ഡിനേറ്റര്‍
ലക്ഷ്മി പ്രശാന്ത്-മീഡിയ കോര്‍ഡിനേറ്റര്‍
സിബി മാത്യു-പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ആന്റണി ഫിലിപ്പ്-എക്സിക്യുട്ടീവ് കമ്മിറ്റി അംഗം
അരുണ്‍ കൃഷ്ണ-എക്സിക്യുട്ടീവ് കമ്മിറ്റി അംഗം
ട്രീസന്‍ ജോസഫ്-എക്സിക്യുട്ടീവ് കമ്മിറ്റി അംഗം
ബിബിന്‍ മാര്‍ക്ക്-എക്സിക്യുട്ടീവ് കമ്മിറ്റി അംഗം
അസോസിയേഷന്റെ നേതൃത്വത്തില്‍ ഗോള്‍ഡ് കോസ്റ്റിലെ മലയാളികള്‍ക്കായി കൂടുതല്‍ മികച്ച കൂട്ടായ്മകളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

