മെല്‍ബണ്‍: ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നു പേരുകേട്ട സ്വാതന്ത്ര്യ സമര നായകന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് മെല്‍ബണില്‍ സ്മാരകമൊരുങ്ങുന്നു. പട്ടേലിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ മെല്‍ബണില്‍ അനാച്ഛാദനം ചെയ്യപ്പെടുന്നു. ഒക്ടോബര്‍ 31 െജന്മ വാര്‍ഷികത്തിന്റെ ആഘോഷം നവംബര്‍ മൂന്നിനു നടക്കുമ്പോഴാണ് പ്രതിമയുടെ അനാച്ഛാദനം. ഇതോടൊപ്പം പ്രമുഖ ഇന്ത്യന്‍ കൊമേഡിയന്‍ സായ്‌റാം ഡാവേയുടെ നേതൃത്വത്തില്‍ കലാസായാഹ്നവും അരങ്ങേറും. കലാ സായാഹ്നത്തിന്റെ പേര് സമൈല്‍ സര്‍ദാര്‍ ആന്‍ഡ് സായ്‌റാം എന്നാണ്.
ഇന്ത്യയെ ഒരു രാജ്യമെന്ന നിലയില്‍ ഒറ്റക്കെട്ടാക്കി മാറ്റിയതിന്റെ പേരിലാണ് സര്‍ദാര്‍ പട്ടേലിനെ ഉരുക്കു മനുഷ്യന്‍ എന്നു വിളിക്കുന്നത്. 550 നാട്ടുരാജ്യങ്ങളെയാണ് പട്ടേല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തെടുത്തത്. ഇതിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയില്‍ യൂണിറ്റി ഡേ എന്ന പേരിലാണ് ആഘോഷിക്കുന്നത്.
മെല്‍ബണില്‍ സ്‌മൈല്‍ സര്‍ദാര്‍ പരിപാടിയുമായി എത്തുന്നതിനു മുമ്പ് സിഡ്‌നിയും സായ്‌റാംറാമിന്റെ കലാസായാഹ്നത്തിനു വേദിയാകുന്നുണ്ട്. ബ്ലാക് ടൗണ്‍ ബൗമാന്‍ ഹാളില്‍ നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് സായ്‌റാമിന്റെ പരിപാടി. പിറ്റേന്ന് (മെയ് 3ന്) വെകുന്നേരം ഏഴിന് മെല്‍ബണിലെ ബര്‍വുഡില്‍ ബസന്‍ സെന്ററിലാണ് മെല്‍ബണിലെ സായ്‌റാമിന്റെ പരിപാടി.

