്ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണിയായ അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാനമായ തവാങ് നഗരത്തില്‍ നിന്നും വെറും നൂറു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ടിബറ്റിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ലുന്‍സെയില്‍ 36 ഹാര്‍ഡ് എയര്‍ക്രാഫ്റ്റ് ഷെല്‍ട്ടറുകളുടെ നിര്‍മാണം ചൈന പൂര്‍ത്തിയാക്കിയിരിക്കുന്നു.
അരുണാചല്‍ പ്രദേശിനടുത്തായി ഇന്ത്യ-ചൈന അതിര്‍ത്തിയായ മക്മോഹന്‍ രേഖയില്‍ നിന്ന് ഏകദേശം നാല്പതു കിലോമീറ്റര്‍ വടക്കാണ് ടിബറ്റിലെ ലുന്‍സെ വ്യോമതാവളം.ഇവിടെയാണ് 36 ഹാര്ഡ്വെയര് വിമാനങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ഷെല്‍ട്ടര്‍ അമേരിക്ക നിര്‍മിച്ചിരിക്കുന്നത്. ഇതിനോടു ചേര്‍ന്ന് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകള്‍, പുതിയ ഏപ്രണ്‍ എന്നിവയുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരവധി യുദ്ധ വിമാനങ്ങളും ഡ്രോണുകളും മറ്റും സൂക്ഷിക്കാനുള്ള സൗകരൃമാണ്ഇതിലൂടെ ചൈനയ്ക്കു ലഭിക്കുന്നത്. ആത്യന്തികമായി ഇത് ഭീഷണിയാകുന്നത് ഇന്ത്യയ്ക്കു തന്നെയാണ്. അരുണാചലിലെ പല പ്രദേശങ്ങളുടെ മേലുമാണ് ചൈന ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

