ഇന്ത്യന്‍ കാര്‍ വിപണി പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ നിന്നകലുന്നു, പകരം പവര്‍ട്രെയിന്‍

മുംബൈ: ഇന്ത്യന്‍ കാര്‍ വിപണി പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ നിന്നു മാറി ചിന്തിക്കുന്നതായി കച്ചവടത്തിലെ ട്രെന്‍ഡുകള്‍ സൂചന നല്‍കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം കാറുകളില്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക്ക് അതുമല്ലെങ്കില്‍ െൈഹെബ്രിഡ് എന്നിവയ്ക്ക് അതിവേഗം പ്രചാരമേറുകയാണ്. ഈ സ്ഥിതിയില്‍ പോയാല്‍ 2030 ല്‍ മൊത്തം വില്‍ക്കുന്ന കാറുകളില്‍ നേര്‍പകുതി ഇവയിലൊന്നാകും എന്ന നിലയിലേക്കാണിപ്പോള്‍ പോകുന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിക്കുന്ന കാറുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാര്‍ നിര്‍മാതാക്കളുടെ തീരുമാനം ഈ മാറ്റത്തിന് കൂടുതല്‍ ഇന്ധനം പകരുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തയാറാക്കിയിരിക്കുന്ന ഭാവിയിലേക്കുള്ള റോഡ് മാപ്പ് അനുസരിച്ച് 2030 ആകുമ്പോഴേക്കും പവര്‍ ട്രെയിന്‍ എന്നു വിളിക്കുന്ന പെട്രോള്‍-ഡീസല്‍ ഇതര ഇന്ധനം ഉപയോഗിക്കുന്ന വേരിയന്റുകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. 35 ശതമാനം സിഎന്‍ജി, 25 ശതമാനം ഹൈബ്രിഡുകള്‍, 15 ശതമാനം ഇലക്ട്രിക് എന്നാണ് മാരുതിയുടെ പുതുക്കിയ നിര്‍മാണ അനുപാതം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി പുറത്തിറക്കിയ മൂന്നു കാറുകളിലൊരെണ്ണം സിഎന്‍ജി പവര്‍ ട്രെയിനാണ്. മാരുതിയെ കൂടാതെ ഹ്യൂണ്ടായിയും ഇതേ ദിശയിലുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. മൊത്തം പുറത്തിറക്കുന്നതില്‍ 53 ശതമാനം വാഹനങ്ങളും ശുദ്ധമായ ഇന്ധനത്തില്‍ ഓടുന്നവയാണെന്ന് ഉറപ്പു വരുത്തും. അപ്പോഴേക്കും ഹ്യൂണ്ടായ് പുറത്തിറക്കാന്‍ ആലോചിക്കുന്ന 26 പുതിയ മോഡലുകളില്‍ എട്ടെണ്ണം ഹൈബ്രിഡും മൂന്നെണ്ണം സിഎന്‍ജിയും മൂന്നെണ്ണം ഇലക്ട്രിക്കും ആയിരിക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *