ബ്രിസ്ബേന്‍: കൗമാരത്തിന്റെ തുടക്കത്തില്‍ ആണ്-പെണ് ലിംഗങ്ങള്‍ക്കു പ്രത്യേകമായ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന് ഹോര്‍മോണുകളുടെ ഉല്പാദനം വൈകിപ്പിക്കുന്നതിനു സഹായിക്കുന്ന പ്യൂബര്‍ട്ടി ബ്ലോക്കറുകള്‍ കുറിക്കുന്നതില്‍ നിന്നു ഡോക്ടര്‍മാരെ വിലക്കുന്ന ക്വീന്സ്ലാന്ഡ് ഗവണ്മെന്റിന്റെ തീരുമാനം മരവിപ്പിക്കുന്നതു സംബന്ധിച്ച കേസ് വിധി പറയാനായി സുപ്രീം കോടതി മാറ്റി. ഇതിന്റെ വിചരാണ നേരത്തെ തീര്‍ന്നിരുന്നതാണ്. ഒരു ട്രാന്സ്ജന്ഡര് ടീനേജുകാരന്റെ അമ്മ നല്കിയ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം വരുന്നത്.
ഇതു സംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളുടെ അധികൃതരുമായി ജഡ്ജി പീറ്റര്‍ കല്ലഗന്‍ കഴിഞ്ഞ ദിവസം ടീംസ് മീറ്റിലൂടെ സംസാരിച്ചിരുന്നതാണ്. സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് പ്രകാരം പ്യൂബര്‍ട്ടി ബ്ലോക്കറുകള്‍ കുറിക്കുന്നതിനല് നിന്നു ഡോക്ടര്‍മാരം വിലക്കുകയായിരുന്നു. ഇത്തരം മരുന്നുകള്‍ പ്രധാനമായു ഉപയോഗിക്കുന്നത് ട്രാന്സ്ജന്ഡറുകളായതിനാല് ഈ ഉത്തരവിനെതിരേ ട്രാന്‍സ് സമൂഹം കനത്ത പ്രതിരോധത്തിലായിരുന്നു.

