പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിനു വന്‍ സുരക്ഷാ വീഴ്ച. ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞ് താഴന്നു പോകുകയായിരുന്നു. രാഷ്ട്രപതി പുറത്തിറങ്ങിയ ശേഷമായിരുന്നു സംഭവങ്ങള്‍. അവസാനം പോലീസും മറ്റു സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹെലികോപ്ടര്‍ നിവര്‍ത്തുകയും ഉറപ്പുള്ള സ്ഥലത്തേക്ക് തള്ളി മാറ്റുകയും ചെയ്തു.
രാ്ഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്തു നിന്നു വരുന്ന ഹെലികോപ്ടര്‍ നിലയ്ക്കലില്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നതുകൊണ്ട് അധിക സുരക്ഷയ്ക്കായി ഹെലികോപ്ടര്‍ ഇറങ്ങുന്നത് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു. കോപ്ടര്‍ വന്നിറങ്ങുന്നതിനുള്ള ഹെലിപാഡിന്റെ കോണ്‍ക്രീറ്റിങ് തീര്‍ന്നത്്. സെറ്റിങ്ങിന് ചുരുങ്ങിയത് നാല്‍പത്തെട്ടു മണിക്കൂറെങ്കിലും വേണമെന്നിരിക്കെയാണ് ഏറെ വൈകാതെ ഇതിന്‍മേല്‍ ഹെലികോപ്ടര്‍ വന്നിറങ്ങുന്നത്.

