റൂം മേറ്റിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത യുവതിയായ നഴ്‌സ് അറസ്റ്റില്‍

മംഗളൂരു: ഹോസ്റ്റലില്‍ ഒരേ മുറിയില്‍ ഒപ്പം താമസിക്കുകയായിരുന്ന യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച നഴ്‌സായ യുവതി അറസ്റ്റില്‍. ഇരയായ യുവതി വസ്ത്രം മാറുന്നതിന്റെയും മറ്റും ചിത്രങ്ങളായിരുന്നു അതീവ രഹസ്യമായി റുംമേറ്റ് പകര്‍ത്തിയത്. ഈ സംഭവത്തില്‍ ചിക്മംഗളൂര്‍ സ്വദേശിനി നിരീക്ഷ അറസ്റ്റിലായി. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നു ഭീഷണപ്പെടുത്തുകയായിരുന്നു നിരീക്ഷ ചെയ്തത്. ഇതേ തുടര്‍ന്ന് ഇരയായ യുവതി കദ്രി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ നിരീക്ഷ ഇപ്പോള്‍ റിമാന്‍ഡിലാണ്.

നിരീക്ഷയെ സംബന്ധിച്ച് സംശയാസ്പദമായ പല കാര്യങ്ങളും പോലീസ് അന്വേഷണത്തില്‍ തെളിയുന്നുണ്ട്. അടുത്തയിടെ ഉഡുപ്പി സ്വദേശിയായൊരു യുവാവ് മംഗളൂരുവില്‍ ജീവനൊടുക്കിയിരുന്നു. എക്‌സ്‌റെ ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന ഇയാളുടെ മരണത്തിനു പിന്നിലും നിരീക്ഷയുടെ പങ്ക് പോലീസ് സംശയിക്കുകയാണ്. ഇയാള്‍ നിരീക്ഷയുമായി പ്രണയത്തിലായിരുന്നത്രേ. അതിനിടെ നിരവധി സ്വകാര്യ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. അവ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യപ്പെട്ടപ്പോള്‍ മനം നൊന്തായിരുന്നു യുവാവിന്റെ മരണെന്നു പോലീസ് പറയുന്നു. അതുപോലെ നിരവധി യുവാക്കളുമായി ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയ ശേഷം അവ റെക്കോഡ് ചെയ്തു വച്ചു ഭീഷണിപ്പെടുത്തിയും ഇവര്‍ പണം തട്ടാറുണ്ടായിരുന്നെന്നു പറയുന്നു.